ഇടുക്കി: ഓട്ടോറിക്ഷയില്‍ നിന്നും തെറിച്ചു വീണ് അപകടമുണ്ടായ സുഹൃത്തുമായി തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ചികിത്സക്കെത്തിയ സംഘമാണ് ആശുപത്രിയില്‍ ഭീകരാന്തരീഷം സൃഷ്ടിച്ചത്. തൊടുപുഴ പോലീസ് കണ്ട്രോള് റൂമിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥൻ ഷാജിത്തിന് അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്.ഞായറാഴ്ച വൈകീട്ട് തൊടുപുഴ ജില്ലാ ആശുപത്രിയിലാണ് സംഭവമുണ്ടായത്.
ഓട്ടോയില്‍ നിന്ന് തെറിച്ച് വീണ സുഹൃത്തായ സുഹൃത്തുമായ് ആശുപത്രിയിലെത്തിയതായിരുന്നു യുവാക്കൾ.മദ്യലഹരിയിലായിരുന്ന ഇവർ ഡോക്ടറുമാരും ജീവനക്കാരുമായി വഴക്കുണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്തു.ബഹളം കേട്ടെത്തിയ എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനോടും ഇവർ മോശമായി പെരുമാറി.ഉദ്യോഗസ്ഥൻ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
കേസില്‍ തൊടുപുഴ പഞ്ചവടിപ്പാലം പാറയില്‍ വീട്ടില്‍ അഭിജിത്ത് (24), വാഴക്കുളം ആവോലി ചെമ്ബിക്കര വീട്ടില്‍ അമല്‍ (19), പാലക്കുഴ മാറിക പുത്തൻപുരയില്‍ അഭിജിത്ത് (24), സഹോദരൻ അജിത്ത് (19) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെടുത്തിയതിനും പോലീസ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തതിനും, കൃത്യനിർവഹണത്തിന് തടസ്സം നിന്നതിനുമാണ് ഇവർക്കെതിരെ കേസ് എടുത്തത്.കൂടുതല്‍ പോലീസ് എത്തിയാണ് ഇവരെ പിടികൂടിയത്.