Banner Ads

നീലേശ്വരം വെടിക്കെട്ടപകടം പരുക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സയുമായി;കൃഷ്‌ണ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസ്

നീലേശ്വരം:അഞ്ഞൂറ്റമ്ബലം വീരര്‍ക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചുണ്ടായ അപകടത്തിനിരയായവർക്ക് സാന്ത്വന സ്പർശവുമായി കൃഷ്‌ണ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസ് അപകടത്തില്‍ പരുക്കേറ്റവർക്ക് ആശുപത്രിയില്‍ സൗജന്യ ചികിത്സ നല്‍കുമെന്ന് കൃഷ്‌ണ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസ് കേരള ക്ലസ്‌റ്റർ സിഇഒ ആൻഡ് ഡയറക്ടർ ഫർഹാൻ യാസീൻ ആണ് അറിയിച്ചു.നിരവധി പേർക്ക് പൊള്ളലേറ്റ ഈ ദുരന്തത്തില്‍ പരുക്കേറ്റവർക്ക് സഹായകമായി ആശുപത്രിയുടെ എല്ലാ സൗകര്യങ്ങളും ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, എംഎല്‍എമാരായ ഇ ചന്ദ്രശേഖരൻ, എം രാജഗോപാലൻ, എൻഎ നെല്ലിക്കുന്ന്, ജില്ലാ മെഡിക്കല്‍ ഓഫീസർ, ഡിവൈഎസ്പി എന്നിവരുമായി ഫർഹാൻ യാസീൻ ഇതുസംബന്ധിച്ച വിവരം പങ്കുവച്ചു.ഗുരുതരമായി പരുക്കേറ്റവർക്ക് അടിയന്തര ചികിത്സ, പൊള്ളലേറ്റവർക്ക് സ്പെഷ്യല്‍ കെയർ എന്നിവ ഉള്‍പ്പെടെ ആശുപത്രിയില്‍ സൗജന്യമായി ലഭ്യമാക്കും

Leave a Reply

Your email address will not be published. Required fields are marked *