Banner Ads

ദില്ലിയില്‍ വായുമലിനീകരണം രൂക്ഷം

റോഡുകളില്‍ നിന്ന് ഉയരുന്ന പൊടിയും പഞ്ചാബടക്കമുള്ള അയല്‍ സംസ്ഥാനങ്ങളില്‍ കൃഷിയിടങ്ങളില്‍ തീയിടുന്നതുമൂലമുള്ള പുകയുമാണ് ദില്ലിയിലെ മലിനീകരണം ഉയരാന്‍ കാരണമെന്നാണ് ബിജെപി വാദം. 274 ആണ് നഗരത്തില്‍ പുലര്‍ച്ചെ രേഖപ്പെടുത്തിയ വായു ഗുണനിലവാര സൂചിക.

കഴിഞ്ഞ ദിവസത്തേക്കാള്‍ നേരിയ കുറവുള്ളതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കത്തിന്റെ നിര്‍മ്മാണത്തിലും വിതരണത്തിലും ഉപയോഗത്തിലും സര്‍ക്കാര്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പടക്ക നിരോധനം ഏര്‍പ്പെടുത്തിയ ദില്ലി സര്‍ക്കാര്‍ ഹിന്ദു വിരോധികളെന്നായിരുന്നു ബിജെപിയുടെ വിമര്‍ശനം ഉന്നയിക്കുന്നത്.

എന്നാല്‍ ബുരാരി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മലിനീകരണം അതിരൂക്ഷമാണ്.പുലര്‍ച്ചെ മുതല്‍ നഗരത്തില്‍ മൂടിയ പുകമഞ്ഞ് ഗതാഗതം ഉള്‍പ്പെടെ ദുഷ്‌കരമാക്കി.ശ്വാസതടസ്സം മൂലം ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം 25% ആയി ഉയര്‍ന്നതായാണ് കണക്ക്. കൂടാതെ ദീപാവലിക്ക് പടക്കം പൊട്ടിച്ച്‌ ആഘോഷിച്ചാല്‍ വായു മലിനീകരണം 450 നു മുകളില്‍ കടക്കും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *