കണ്ണൂർ: തളാപ്പിലെ ഡിസിസി ഓഫീസില്‍ നിന്നും പതിനൊന്നര മണിയോടെയാണ് യൂത്ത് കോണ്‍ഗ്രസ് മാർച്ച് തുടങ്ങിയത് .ജില്ലാ പഞ്ചായത്ത് മുൻപ്രസിഡൻ്റ് മെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി ചൊവ്വാഴ്ച്ച പകല്‍ പന്ത്രണ്ടിന് നടത്തിയ കമ്മിഷണർ ഓഫിസ് മാർച്ചിലാണ് പ്രവർത്തകരും പൊലീസുമായി വ്യാപക സംഘർഷമുണ്ടായത്.
ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തക പിരിച്ചുവിടാൻ പൊലീസ് പല തവണജലപീരങ്കി പ്രയോഗിച്ചു. കമ്മീഷണർ ഓഫീസിനു മുന്നില്‍ മാർച്ച് പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞിരുന്നു.ടൗണ്‍ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് പോലീസ് പ്രവർത്തകരെ തടഞ്ഞത്. ജില്ലാ പഞ്ചായത്തിന് അടുത്തുള്ള ഗേറ്റ് പ്രവർത്തകർ പലവട്ടം മറികടക്കാൻ ശ്രമിച്ചു. പോലീസുമായി ഉന്തും തള്ളും ഉണ്ടായി.ചില പ്രവർത്തകർ ബാരിക്കേഡ് മറികടന്നതത് പോലീസുമായി സംഘർഷത്തിന് ഇടയാക്കി .ഏറെനേരം സംഘർഷാവസ്ഥ നിലനിന്നു.