കൊച്ചി :പവന് 480 രൂപയും ഗ്രാമിന് 60 രൂപയുമാണ് വർധിച്ചത്.ഇപ്പോൾ
സംസ്ഥാനത്ത് സ്വർണവില ഏറ്റവും ഉയർന്ന നിലയില്‍.പവന് 59,000 രൂപയിലേക്കും ഗ്രാമിന് 7,375 രൂപയുമാണ് നിലനിൽക്കുന്നത്. ഇപ്പോൾ സ്വർണ്ണവില കുതിച്ച് കയറിയതോടെ പഴയ സ്വർണം വിറ്റഴിക്കാൻ ആളുകള്‍ തിരക്ക് കൂട്ടുകയാണ്. കൂടാതെ ഇന്നലെ ഒരു പവൻ സ്വർണത്തിന് 58,520 രൂപയായിരുന്നു വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 56,200 രൂപ ഒക്ടോബർ 10ന് രേഖപ്പെടുത്തി.മിക്ക ജ്വല്ലറികളിലും പുതിയ ആഭരണങ്ങള്‍ വാങ്ങുന്നതിനേക്കാള്‍ പഴയത് വിറ്റ് പണമാക്കാനെത്തുന്നവരാണ് കൂടുതല്‍