മീനങ്ങാടി : മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത മൂലം വയനാട്ടുകാർ എത്രത്തോളം കഷ്ടപ്പെടുന്നുണ്ടെന്ന് തനിക്കറിയാം. രാഹുല്‍ ഗാന്ധി വയനാടിന്റെ എം.പി ആയിരിക്കുമ്ബോള്‍ അത് സാധ്യമാക്കാൻ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ശേഷം വയനാട്ടിലെത്തിയപ്പോഴാണ് ബുദ്ധിമുട്ടുന്ന ജനങ്ങളെ എങ്ങനെയാണ് ഈ ജനത സഹായിക്കുന്നതെന്ന് മനസ്സിലായത്.
വയനാട്ടുകാർ ജാതിയോ മതമോ മറ്റു കാര്യങ്ങളോ നോക്കാതെ എല്ലാവരെയും സഹായിച്ചു. കൂടാതെ .പോരാട്ട ചരിത്രമുള്ള ജനതയാണ് വയനാട്ടിലേത്. ബ്രിട്ടീഷുകാർക്കെതിരെ വയനാടൻ ജനത ശക്തമായി പോരാടി. മത സൗഹാർദത്തിന്റെ പാരമ്ബര്യവും ചരിത്രങ്ങളുമാണ് വയനാട്ടിലേത്. വയനാടിനെ പ്രതിനിധീകരിക്കുക വഴി ഇന്ത്യയിലെ ഏറ്റവും അനുഗ്രഹീതമായ വ്യക്തി താനാവുമെന്ന് അവർ പറഞ്ഞു.
ശ്രീനാരായണ ഗുരുവിന്റെ അനുയായികള്‍ എന്ന നിലയില്‍ വയനാട്ടിലെ ജനങ്ങള്‍ സൗഹൃദവും സ്നേഹവും കാത്തുസൂക്ഷിക്കുന്നു.മാർക്കറ്റ് ജങ്ഷനില്‍ നിന്ന് വാദ്യമേളങ്ങളുടെ അകമ്ബടിയോടെ പ്രിയങ്ക ഗാന്ധിയെ വേദിയിലേക്ക് ആനയിച്ചു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻകെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി മൻസൂർ അലി ഖാൻ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനർ എ.പി. അനില്‍ കുമാർ എം.എല്‍.എ, എന്നിങ്ങനെ നിരവധി രാഷ്ട്രീയ നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു