Banner Ads

പി.പി.ദിവ്യ ചികിത്സ തേടി ആശുപത്രിയിൽ ;മുൻകൂര്‍ ജാമ്യ ഹരജിയില്‍ വിധി ഇന്ന്

കണ്ണൂർ:. രക്ത സമ്മർദം ഉയർന്നതിനെ തുടർന്ന് പയ്യന്നൂരിലെ സഹകരണ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രിയാണ് ചികിത്സ തേടിയത്. എന്നാല്‍ ആശുപത്രി അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.ദിവ്യ ആസൂത്രിതമായി യാത്രയയപ്പ് യോഗത്തിലെത്തി വ്യക്തിഹത്യ നടത്തിയെന്നും പ്രേരണാക്കുറ്റം നിലനില്‍ക്കുമെന്നുമാണ് പ്രോസിക്യൂഷൻ വാദം. നിലവില്‍ ദിവ്യയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തു നിന്നു നീക്കിയെങ്കിലും മറ്റ് നടപടികള്‍ എടുത്തിട്ടില്ല.അരമണിക്കൂറോളം ആശുപത്രിയിലുണ്ടായിരുന്നെന്നും സമീപം പൊലീസുകാർ ഉണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്. പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയില്‍ തലശ്ശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതി ഇന്ന് വിധി പറയാനിരിക്കുകയാണ്.പാർട്ടിയും ദിവ്യയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇന്നത്തെ വിധിയെ അനുസരിച്ചായിരിക്കും ദിവ്യക്കെതിരെയുള്ള പാർട്ടി നടപടിയെന്നാണ് കരുതപ്പെടുന്നത്

Tag

Leave a Reply

Your email address will not be published. Required fields are marked *