കണ്ണൂർ : രക്തസമ്മർദ്ദം കൂടുതലായതിനെ തുടർന്നാണ് ദിവ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന വിവരമാണ് പൊലിസിന് ലഭിച്ചത്. എന്നാല്‍ ഇതു സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഈ കാര്യം പൊലിസ് ഇതുവരെസ്ഥിരീകരണം ഉറപ്പക്കിട്ടില്ല. ഇതിനിടെയില്‍ ദിവ്യയുടെ അറസ്റ്റിലേക്ക് കടക്കേണ്ടെന്ന തീരുമാനത്തിലാണ് അന്വേഷണ സംഘം. ദിവ്യ കീഴടങ്ങിയേക്കുമെന്ന അഭ്യൂഹം പ്രചരിക്കുന്നുണ്ടെങ്കിലും ഇതുവരെ ഈക്കാര്യത്തില്‍ നീക്കമൊന്നും നടന്നില്ല.ഈ മാസം 29ന് ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ ഇന്ന് പ്രത്യേക അന്വേഷണ സംഘംയോഗം ചേരും.