ചേലക്കര: ‘വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ചാല്‍ മാത്രമേ നാട്ടില്‍ സമാധാനം ഉണ്ടാക്കാൻ കഴിയൂ. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നത് സ്വന്തമായി അപകടങ്ങള്‍ വരുത്തി വെക്കും.വർഗീയ സംഘർഷം ഇല്ലാത്ത നാടാണ് കേരളം. ബിജെപി എല്ലാരീതിയിലും വർഗീയത വർധിപ്പിക്കുന്നുവെന്നും ചേലക്കരയില്‍ എല്‍ഡിഎഫ് കണ്‍വെൻഷനില്‍ മുഖ്യമന്ത്രി പറഞ്ഞു.കേരളത്തില്‍ വർഗീയതയോട് വിട്ടുവീഴ്ച ഇല്ലാത്തസമീപനം സർക്കാരും എല്‍ഡിഎഫും സ്വീകരിക്കുമ്ബോള്‍ അതിനൊപ്പം പോകാൻ കോണ്‍ഗ്രസിന് കഴിയുന്നില്ല.
ആർ.എസ്.എസ് നേതാവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിക്കായി പ്രചരണം നടത്തി. തത്കാലം വോട്ട് പോരട്ടെയെന്നാണ് യു.ഡി.എഫ് നിലപാട്. ഇതിനായി കോണ്‍ഗ്രസും മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും ചേർത്ത് പിടിച്ചു -മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.ഒരു നേതാവ് ഗോള്‍വർക്കറുടെ ചിത്രത്തിനു മുന്നില്‍ തിരി കത്തിക്കുന്നു. മറ്റൊരാള്‍ ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം നല്‍കുന്നതിന് നേതൃത്വം കൊടുത്തെന്ന് അവകാശപ്പെടുന്നു. ഇ.എം.എസിനെ പരാജയപ്പെടുത്താൻ പട്ടാമ്ബിയില്‍ കോണ്‍ഗ്രസിന് ജനസംഘം പിന്തുണ നല്കി.