Banner Ads

കാർ നിർത്താൻ ആവശ്യപ്പെട്ട ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ യുവാവ് വാഹനമിടിപ്പിച്ച്‌; നൂറ് മീറ്ററോളം ഓടിച്ചുപോയി

ബെംഗളൂരു: കർണാടകയിലെ ശിവമോഗയിലാണ് സംഭവം നടന്നത്. പതിവ് പരിശോധനകള്‍ നടത്തുന്നതിനിടയില്‍ അമിത വേഗതയില്‍ വന്ന കാർ ട്രാഫിക് പോലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്.ബോണറ്റിൽ തൂങ്ങികിടന്ന പോലീസുമായി യുവാവ് 100 മീറ്ററോളം കാറോടിക്കുന്ന ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമർശനമാണ് യുവാവിനെതിരെ ഉയരുന്നത്.കേബിള്‍ ഓപ്പറേറ്റർ മിഥുൻ ജഗ്ദലെ എന്നയാളാണ് പോലീസിനെ വാഹനമിടിപ്പിച്ചത്.

വണ്ടിയോടിച്ചിരുന്ന മിഥുൻ കാർ നിർത്താൻ തയ്യാറായില്ല. തുടർന്ന് പോലീസുകാരൻ കാറിന്റെ മുന്നിലേക്ക് കയറി നിന്നു.കാർ റോഡ് സൈഡിലേക്ക് നിർത്താൻ പോലീസ് ആംഗ്യം കാണിച്ചെങ്കിലും യുവാവ് ഇത് കൂട്ടാക്കാതെ മുൻപോട്ട് എടുത്ത് പോകാൻ ഒരുകുകയായിരുന്നു. കാർ മുന്നോട്ടെടുക്കുന്നതിന് അനുസരിച്ച്‌ പോലീസുകാരനും നടക്കുന്നുണ്ട്. എന്നിട്ടും കാർ നിർത്താതെ മുന്നോട്ടെടുത്തപ്പോള്‍ പോലീസുകാരനെ ഇടിച്ചു.. 100 മീറ്ററോളം ഇങ്ങനെ മുന്നോട്ടുപോയ ശേഷം മിഥുൻ കാറുമായി മുങ്ങി. തലനാരിഴയ്ക്കാണ് പോലീസുകാരൻ രക്ഷപ്പെട്ടത്. പിന്നീട് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.കാറിനടിയില്‍ പെടാതിരിക്കാൻ പോലീസുകാരൻ ബോണറ്റില്‍ അള്ളിപ്പിടിച്ചിരിന്നു

 


     
                
                

Leave a Reply

Your email address will not be published. Required fields are marked *