കോഴിക്കോട്: കണ്ണൂർ റോഡിൽ കൊയിലാണ്ടി പൊയിൽക്കാവിനു സമീപത്തുവച്ചാണ് ഇന്നലെ സംഭവമുണ്ടായത്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം.കോഴിക്കോട്ടേക്ക് പോകുകയായിരുന്ന നാനോ കാറാണ് കത്തിനശിച്ചത്.
ചട്ടിപ്പറമ്പ് തെങ്ങിലക്കണ്ടി നെജിൻ, പമ്മല്ലൂർ ആലുങ്ങൽ നൂറുൽ അമീൻ, കറുത്തോടൻ മുഹമ്മദ് സിറാജ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. മുൻപിൽ നിന്നും തീ ഉയരാൻ തുടങ്ങിയപ്പോൾ തന്നെ ഇവർ കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു. പിന്നാലെ കാർ പൂർണമായും തീ പടരുകയായിരുന്നു.
ഉടൻ തന്നെ കൊയിലാണ്ടിയിൽ നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എം.മജീദിന്റെ നേതൃത്വത്തിൽ ഒരു യൂണിറ്റ് സേനാംഗങ്ങളെത്തിയാണ് തീ അണച്ചത്. കാർ പൂർണമായി കത്തി നശിച്ച നിലയിലാണ്.തീ പടർന്നു പിടിക്കാനുള്ള കാരണം വ്യക്തമല്ല.വയർ ഷോർട്ടിങ് ആണോ, പെട്രോൾ ലീക്ക് ആണോ അപകടത്തിന് കാരണമെന്നു സംശയിക്കുന്നു.