Banner Ads

എടിഎമ്മില്‍ നിന്ന് കള്ളനോട്ടുകള്‍ കിട്ടിയതായി;ആരോപണം

ലക്നൗ :ഫറൂഖാബാദ് പൊലീസ് സ്റ്റേഷന് സമീപത്തുള്ള എടിഎമ്മിനെക്കുറിച്ചാണ് നാട്ടുകാരുടെ പരാതി. ഇവിടെ നിന്ന് ആദ്യം 300 രൂപ പിൻവലിച്ച ഒരാള്‍ക്ക് കിട്ടിയ 100 രൂപയുടെയും 200 രൂപയുടെയും നോട്ടുകളില്‍ അദ്ദേഹത്തിന് സംശയം തോന്നി. പരിശോധിച്ചപ്പോള്‍ കള്ളനോട്ടാണെന്ന് ബോധ്യപ്പെട്ടുവെന്ന് പരാതിക്കാരൻ പറയുന്നു. പിന്നീട് മറ്റൊരാള്‍ 400 രൂപ പിൻവലിച്ചപ്പോള്‍ കിട്ടിയതും രണ്ട് കള്ളനോട്ടുകള്‍.രണ്ട് ഉപഭോക്താക്കളുടെ.

ഉത്തർപ്രദേശിലെ ഫറൂഖാബാദിലെ ഒരു എടിമ്മില്‍ നിന്ന് ഏതാനും കള്ളനോട്ടുകള്‍ കിട്ടിയതായാണ് പ്രദേശവാസികളില്‍ ചിലർ ആരോപിച്ചത്.ഇതോടെ പരിസരത്തെ എടിഎമ്മുകളുടെ സുരക്ഷയെക്കുറിച്ച്‌ നാട്ടുകാർക്ക് ആശങ്കയേറിയെന്നാണ് പ്രദേശവാസികളെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ബാങ്കോ എടിഎം കമ്ബനിയോ ഇതുവരെ പ്രതികരിച്ചില്ല. ഇതും ആളുകളെ അസ്വസ്ഥരാക്കുന്നുണ്ട്. സംഭവത്തില്‍ മറ്റ് അധികൃതരുടെയും വിശദീകരണങ്ങളൊന്നും ലഭ്യമായിട്ടില്ല.

നൂറ് രൂപയുടെയും 200 രൂപയുടെയും കള്ളനോട്ടുകളാണത്രെ എടിഎം മെഷീനില്‍ നിന്ന് ലഭിച്ചതെല്ലാം. ഇതോടെ നേരത്തെയും ഇവിടെ നിന്ന് പണമെടുത്തിട്ടുള്ളവർ ഉള്‍പ്പെടെ ആശങ്കയിലായി.സംഭവം അറി‌ഞ്ഞ് നാട്ടുകാർ എടിഎമ്മിന് മുന്നില്‍ തടിച്ചുകൂടി. കള്ളനോട്ട് കിട്ടിയവർ പൊലീസ് സ്റ്റേഷനിലെത്തി സഹായം തേടിയിട്ടും പൊലീസുകാർ നടപടിയൊന്നും സ്വീകരിക്കാതെ ഇവരെ പ‍റ‌ഞ്ഞയച്ചെന്നും ആരോപണമുണ്ട്.


     
                
                

Leave a Reply

Your email address will not be published. Required fields are marked *