അപകടത്തിൽ രണ്ടുപേര്‍ക്ക് പരിക്കേറ്റു. മഥുരയില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.പരിക്കേറ്റ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റൂറല്‍ എസ്പി പറഞ്ഞു.പങ്കജ് വര്‍മ, ഭവേഷ്, രോഹിത് എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. കാര്‍ യാത്രികര്‍ വാരണാസിയില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.അപകട കാരണം വ്യക്തമല്ല