Banner Ads

സ്കൂള്‍ ബസ് നിയന്ത്രണം തെറ്റി താഴ്ചയിലേക്ക് വീണു

രാജസ്ഥാനിലെ കോട്ടയിലാണ് ദാരുണ സംഭവം.50 പേർക്ക് പരിക്കേറ്റതായും സൂചന.സ്റ്റിയറിംഗ് തകരാറിലായതിനെ തുടർന്നാണ് ബസിന്റെ നിയന്ത്രണം തെറ്റിയതെന്നാണ് സൂചന. റോഡിന് സമീപത്തുണ്ടായിരുന്ന 10 അടിയോളം ആഴമുള്ള താഴ്ചയിലേക്കാണ് ബസ് വീണത്.ഒരു മരണം. പരിക്കേറ്റ കുട്ടികളില്‍ ചിലരുടെ നില ഗുരുതരമെന്നാണ് റിപ്പോർട്ട്. പ്രദേശത്ത് ഓടിക്കൂടിയവരാണ് ഗ്ലാസ് തകർത്ത് കുട്ടികളെ രക്ഷപ്പെടുത്തിയത്. ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.ഉച്ചയക്ക് ഒരു മണിയോടെയാണ് സ്വകാര്യ സ്കൂളിന്റെ ബസ്  അപകടത്തില്‍പ്പെടുന്നത്. സ്കൂളില്‍ നിന്ന് കുട്ടികളെ വീട്ടില്‍ എത്തിക്കാൻ പോകുമ്ബോഴായിരുന്നു അപ്രതീക്ഷിത അപകടം. പൊലീസ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.


 

Leave a Reply

Your email address will not be published. Required fields are marked *