Banner Ads

എങ്ങോട്ടെന്ന് അറിയാതെ സ്വർണ്ണ വില വൻ വര്ധനവിലേക്ക്

കൊച്ചി: ഇന്ന് 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,400 രൂപയായി.ശനിയാഴ്ചയാണ് ആദ്യമായി സ്വര്‍ണവില 58000 കടന്നത്.ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില.56,200 രൂപയായി ഈ മാസം പത്തിന് കുറഞ്ഞതായിരുന്നു.എന്നാൽ പിന്നീട് സ്വര്‍ണവില കുതിക്കുന്നതാണ് കണ്ടത്. 11 ദിവസത്തിനിടെ പവന് 2200 രൂപയാണ് വര്‍ധിച്ചത്.സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 7300 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

.

Leave a Reply

Your email address will not be published. Required fields are marked *