ബെംഗളൂരു:ഞായറാഴ്ചയായിരുന്നു സംഭവം,പെണ്‍കുട്ടിയുടെ അച്ഛന് പ്രതിയായ വ്യക്തിയുടെ കയ്യില്‍ നിന്ന് 70,000 രൂപ കടം വാങ്ങിച്ചിരുന്നു. എന്നാൽ തിരികെ 30,000 രൂപ നേരത്തെ തിരിച്ചടച്ചു. ബാക്കി 40,000 രൂപ പലിശ സഹിതം തിരികെ നൽകിയില്ല എന്നു പറഞ്ഞാണ് രവികുമാർ (39)കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തില്‍ രവികുമാർ എന്നയാളെ മദനായകഹള്ളി പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ പെണ്‍കുട്ടി തനിച്ചായിരുന്ന സമയത്താണ് പ്രതി വീട്ടിൽ ചെന്നതും കുട്ടിയെ ബലാത്സംഗം ചെയ്തത്. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തി എടുക്കുകയും അത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പൊലീസ് പറഞ്ഞു.ബലാത്സംഗം, പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.