ഹമാസ് ആയുധം താഴെവയ്ക്കുകയും ബന്ദികളെ വിട്ടയയ്ക്കുകയും ചെയ്താൽ യുദ്ധം നാളെത്തന്നെ അവസാനിപ്പിക്കാമെന്നു വെളിപ്പെടുത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. റഫയിൽവച്ച് യഹ്യ സിൻവർ കൊല്ലപ്പെട്ടുകയുണ്ടായി. ഇതു യുദ്ധത്തിൻ്റെ അവസാനമല്ലെങ്കിലും യഥാർത്ഥത്തിൽ അവസാനത്തിന്റെ ആരംഭമാണ്. ഹമാസ് തലവനും കഴിഞ്ഞവർഷം ഒക്ടോബർ ഏഴിലെ ആക്രമണത്തിൻ്റെ സൂത്രധാരനുമായ യഹ്യ സിൻവർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സ്ഥിതികരിച്ചതിനു പിന്നാലെ വീഡിയോ സന്ദേശത്തിൽ നെതന്യാഹു പറയുകയുണ്ടായി. സിൻവാറിനെയും മറ്റു രണ്ടുപേരെയും വധിച്ചതായി ഇസ്രയേൽ സൈന്യം വെളിപ്പെടുത്തുകയും ചെയ്തു