പാലക്കാട്:സരിന്റെ ഔദ്യോഗിക പ്രചരണ പരിപാടികള്‍ ഇന്ന് തുടങ്ങും. ഇതുവരെ എല്‍ഡിഎഫ് സ്വയം ഏറ്റുവാങ്ങിയ മൂന്നാം സ്ഥാനമായിരുന്നു എന്നും ഇടതുപക്ഷത്തിൻ്റെ ശക്തി എന്തെന്ന് ഇത്തവണ തെളിയിക്കുമെന്നും പാലക്കാട് എല്‍ഡിഎഫ് സ്ഥാനാർഥി പി.സരിൻ പറഞ്ഞു.പാലക്കാട് രാഷ്ട്രീയത്തിന് ആവശ്യമായ മാറ്റം എന്താണ് എന്ന അവതരണം കൊണ്ട് എല്‍ഡിഎഫ് ഇത്തവണ വ്യത്യസ്തമാകുമെന്നും സരിൻ കൂട്ടിച്ചേർത്തു. മുൻ എംഎല്‍എ ഷാഫി പറമ്ബിലിന്റെ പ്രവർത്തനങ്ങള്‍ ജനങ്ങലിലേക്ക് എത്രത്തോളം എത്തി എന്ന് പരിശോധിക്കണം എന്നും അദ്ദേഹം പറഞ്ഞു.