
തിരുവനന്തപുരം :പേരൂർക്കട ജലസംഭരണിയില്‍ നിന്ന് ശുദ്ധജലം വിതരണം ചെയ്യുന്ന പ്രധാന പൈപ് ലൈനില്‍ രൂപപ്പെട്ട ചോർച്ച പരിഹരിക്കുന്നതിനായാണ് ഇന്ന് മുതല്‍ 21 വരെ ജലവിതരണം മുടങ്ങുന്നത്.കൂടാതെ സ്‌മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ഓള്‍ ഇന്ത്യ റേഡിയോ റോഡിലുള്ള വാട്ടർ അതോറിറ്റിയുടെ ബ്രാഞ്ച് ലൈനുകള്‍ ആല്‍ത്തറ -വഴുതക്കാട് റോഡിലെ ലൈനുമായി ബന്ധിപ്പിക്കുന്നതിനാണ്.
23 മുതല്‍ 25 വരെ ജലവിതരണം മുടങ്ങുന്നത്.വരുന്ന ആറു ദിവസത്തേക്ക് തലസ്ഥാനത്ത് ജലവിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി അറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും പകരം സംവിധാനം ഏർപ്പെടുത്തുമോ എന്നതില്‍ മൗനം പാലിക്കുകയാണെന്ന് ദേശവാസികൾ പറയുന്നു.ജലവിതരണം തടസ്സപെടുന്നതിൽ മുൻകൂറായ് പരിഹാരം കാണാൻ വാട്ടർ അതോറിറ്റി അറിയിച്ചുഅറിയിച്ചിരുന്നു എന്നിരുന്നാലും ജനങ്ങൾ ആശങ്കയിലാണ്