വയനാട് ലോകസഭ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി ഖുശ്ബു എത്തിയേക്കുമെന്ന റിപ്പോർട്ടുകൾ ആണിപ്പോൾ പുറത്തുവരുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയോട് എതിരിടാൻ താരത്തെ ഇറക്കാനാണ് ബിജെപി നീക്കംമെന്നാണ് പ്രതീക്ഷ. ബിജെപിയുടെ അന്തിമപട്ടികയിൽ താരം ഇടംപിടിച്ചതായിട്ടാണ് വിവരങ്ങൾ. എന്നാൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ലെന്നു ഒരു മാധ്യമത്തോട് ഖുശ്ബു പ്രതികരിക്കുകയുണ്ടായി. നാലുവർഷങ്ങൾക്ക് മുൻപായിരുന്നു ഖുശ്ബു കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. നിലവിൽ ബിജെപി തമിഴ്നാട് ഘടകത്തിന്റെ ഭാഗമായിട്ടാണ് ഖുശ്ബു പ്രവർത്തിക്കുന്നതും..