ജയ്പൂര്‍: പല അധ്യാപകരും സ്‌കൂളില്‍ പോകുന്നത് ശരീരഭാഗങ്ങള്‍ കാണിക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച് കൊണ്ടാണെന്ന് പരാമര്‍ശമാണ് വിവാദമായത്.വിവാദ പരാമര്‍ശം നടത്തിയ ദിലാവറിനെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ജയ്പൂര്‍ ജില്ലാ പ്രസിഡന്റ് മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ്മയ്ക്ക് കത്തെഴുതി.കൂടാതെ പല അധ്യാപകരും മദ്യപിക്കുകയും മദ്യലഹരിയിലാണ് സ്‌കൂളിലെത്തുകയും ചെയ്യുന്നത്. അധ്യാപകര്‍ അസഭ്യം പറയുകയും മുതിര്‍ന്ന ഉദ്യോഗസ്ഥരോട് കള്ളം പറയുകയും പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നു.നീം കാ താനയിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് മദന്‍ ദിലാവര്‍ വിവാദ പരാമര്‍ശം നടത്തിയത്. ‘ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്, ഇത് കുട്ടികളില്‍ നല്ല മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ സഹായിക്കില്ല. ഇത്തരക്കാര്‍ ഏത് തരത്തിലുള്ള വസ്ത്രങ്ങളാണ് ധരിക്കുന്നതെന്ന് ചിന്തിക്കണം. അത് യുവമനസ്സുകളെ സ്വാധീനിക്കും