കാറില്‍ കടത്തുകയായിരുന്ന യുവാവിനെ പോലീസ് സംശയാസ്പദമായി അറസ്റ്റ് ചെയ്യുകയായിരുന്നു. കോഴിക്കോട് ഫറോക്ക് സ്വദേശി മണന്തല പടന്ന ചെമ്ബ്രയില്‍ വീട്ടില്‍ ടി.മുഹമ്മദ് ആഷിഖ് (29) എന്നയാളെയാണ് മുത്തങ്ങ എക്സൈസ് ചെക്ക്‌പോസ്റ്റില്‍ വെച്ച് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. 53.900 ഗ്രാം മെത്താഫിറ്റാമിനാണ് പ്രതിയില്‍ നിന്നും കണ്ടെടുത്തത്. മുഹമ്മദ് ആഷിഖ് സഞ്ചരിച്ച കാറും എക്സൈസ് പിടിച്ചെടുത്തു.