Banner Ads

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്താൻ ബസ് സ്റ്റാൻഡിൽ നിന്ന് ഇനി റോഡ് മുറിച്ചു കടക്കേണ്ട

കോട്ടയം: രണ്ടു വർഷം മുൻപ് സംഘടിപ്പിച്ച വികസന ശിൽപ്പശാലയിലാണ് മന്ത്രി വി എൻ വാസവൻ അടിപ്പാത എന്ന ആശയം മുന്നോട്ടുവച്ചത്.രാവിലെ 10 ന് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും. ജില്ലയിലെ ആദ്യത്തെ ഭൂഗർഭ പാതയാണ് അത്യാധുനിക രീതിയിൽ പൂർത്തികരിച്ചത്.

പാത വ്യാഴാഴ്ച നാടിന് സമർപ്പിക്കും. അത്യാഹിത വിഭാഗത്തിലേയ്ക്കുള്ള പ്രവേശനകവാടത്തിനരികെയുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ മന്ദിരത്തിനു സമീപത്തുനിന്നാണ് പാത തുടങ്ങുന്നത്. അവിടെനിന്ന് മെഡിക്കൽ കോളജ് ബൈപാസ് റോഡ് കുറുകെ കടന്ന് ബസ് സ്റ്റാൻഡിന്റെ പ്രവേശനകവാടത്തിനു സമീപം അവസാനിക്കുന്ന രീതിയിലാണ് പാതയുടെ നിർമാണം.

പ്രതിദിനം ഏഴായിരത്തോളം പേരാണ് ഒപിയിലടക്കം ആശുപത്രിയിൽ എത്തുന്നത്. ഉയരം 3.5 മീറ്റർ,18.576 മീറ്റർ നീളവും അഞ്ചുമീറ്റർ വീതിയുമുണ്ട്. 1.30 കോടി രൂപ മുതൽ മുടക്കിയാണ് പാതയുടെ നിർമാണം.പാതക്കുള്ളിൽ ആധുനിക രീതിയിലുളള വെളിച്ചസംവിധാനങ്ങൾ ഇതിൽ ഒരുക്കിയിട്ടുണ്ട്. രോഗികൾക്കു ബുദ്ധിമുട്ട് ഉണ്ടാകുന്ന പക്ഷം വിശ്രമിക്കുന്നതിനുള്ള ഇരിപ്പിടങ്ങളും പാതയിൽ സജ്ജമാണ്.

Leave a Reply

Your email address will not be published. Required fields are marked *