കാസർകോട്:മത്സ്യബന്ധനത്തിന് പോയ ഫൈബർ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ശക്തമായ തിരയില്‍പ്പെട്ട് ബോട്ട് മറിയുകയായിരുന്നു. നീലേശ്വരം അഴിത്തലയ്ക്ക് സമീപം ഇന്ന് ഉച്ചയോടെയാണ് സംഭവമുണ്ടായത്.അന്യസംസ്ഥാന തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നതില് കൂടുതല്‍ പേരും.
മുപ്പതോളം തൊഴിലാളികള്‍ ബോട്ടിലുണ്ടായിരുന്നുവെന്നാണ് വിവരം. അതിനാല്‍ത്തന്നെ ആരാണ് മരിച്ചതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.പകുതിയിലേറെ തൊഴിലാളികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കുറച്ച് പേർ നീന്തി കരയിലേക്ക് കയറുകയായിരുന്നു.കോസ്റ്റല്‍ പൊലീസിന്റെയും മറ്റുളള തൊഴിലാളികളുടെയും നേതൃത്വത്തില്‍ രക്ഷാപ്രവർത്തനം തുടരുകയാണ്.