ബംഗളൂരു :തിങ്കളാഴ്ച പുലർച്ച ഡോമ്ലൂർ ഹൈവേയില്‍ വെച്ചായിരുന്നു അപകടം. അമിത വേഗതയാണോ അപകടത്തിന് കാരണം എന്ന സംശയിക്കുന്നു ബൈക്ക് ഡിവൈഡറില്‍ ഇടിച്ചുകയറുകയായിരുന്നു. കോഴിക്കോട് കക്കോടി സ്വദേശി കക്കോടിയില്‍ ഹൗസ് അബ്ദുല്‍ നസീറിന്റെ മകൻ ജിഫ്രിൻ നസീർ (23) ആണ് മരിച്ചത്.മണിപ്പാല്‍ ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹം ബാംഗ്ലൂർ ശിഹാബ് തങ്ങള്‍ സെന്ററില്‍ കെ.എം.സി.സി പ്രവർത്തകരുടെ നേതൃത്വത്തില്‍ നാട്ടിലേക്ക് കൊണ്ടു പോയി. ഇദ്ദേഹം മാന്യതാ ടെക്പാർക്കില്‍ സ്വകാര്യ കമ്ബനിയില്‍ ജോലിചെയ്ത് വരികയായിരുന്നു.