Banner Ads

സല്‍മാൻ ഖാന്റെ വീടിന് കൂടുതൽ സുരക്ഷയേര്‍പ്പെടുത്തി

മുബൈ : സല്‍മാൻ ഖാന്റെ വീടിന് കൂടുതൽ സുരക്ഷയേര്‍പ്പെടുത്തി മഹാരാഷ്‍ട്ര സര്‍ക്കാര്‍. ബോളിവുഡിലെ നായക താരത്തിന്റെ ബാന്ദ്രയിലെ ഗാലക്സി അപാര്‍ട്‍മെന്റില്‍ നിലവില്‍ പന്ത്രണ്ടോളം പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. മാതാപിതാക്കള്‍ക്കൊപ്പം നടൻ സല്‍മാൻ ഖാൻ താമസിക്കുന്നതും അവിടെയാണ്. എൻസിപി നേതാവ് സിദ്ധിഖിയുടെ കൊലപാതകത്തെ തുടര്‍ന്നുള്ള സാഹചര്യം കണക്കിലെടുത്താണ് നടന്റെയും സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയി സിദ്ധിഖിയുടെ കൊലപാതകത്തിന്റ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.  മാത്രമല്ല സല്‍മാനെ സഹായിക്കാൻ ആരെങ്കിലും വന്നാൽ സഹായിച്ചവരെ വകവരുത്തും എന്നും ഭീഷണിപ്പെടുത്തിരുന്നു. ബോളിവുഡ് നടൻ സല്‍മാൻ ഖാനെ വധിക്കാൻ നേരത്തെ ശ്രമമുണ്ടായിരുന്നു. ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സംഘാംഗങ്ങള്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു.

സല്‍മാൻ ഖാനെ അപായപ്പെടുത്താനായിട്ട് വൻ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് പോലീസ് കണ്ടെത്തിയിരുന്നു. സല്‍മാനെ കൊലപ്പെടുത്താൻ ലോറൻസ് ബിഷ്‌ണോയി 20 ലക്ഷം വാഗ്‍ദാനം ചെയ്‍തിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ആറ് പേര്‍ക്കാണ് സല്‍മാൻ ഖാനെ കൊലപ്പെടുത്താൻ പണം വാഗ്‍ദാനം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.

സല്‍മാൻ ഖാന്റ വീടിന് നേർക്കുണ്ടായ വെടിവെയ്‍പ്പില്‍ താരത്തിന്റെ മൊഴിയും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.നടൻ സല്‍മാൻ വ്യക്തമാക്കിയത് വെടിവയ്‍പ്പിന്റെ ശബ്‍ദം കേട്ടാണ് അന്ന് താൻ എഴുന്നേറ്റതെന്ന് ഞെട്ടിയുണര്‍ന്നുവെന്നും, ബാല്‍ക്കണിയില്‍ നോക്കിയെങ്കിലും താൻ ആരെയും കണ്ടില്ല എന്നുമായിരുന്നു. തന്റെ ജീവൻ അപകടത്തിലാണെന്ന് മനസിലായെന്നും താരം വ്യക്തമാക്കിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *