ഡെറാഡൂണ്‍: ഇന്ന് പുലർച്ചെ ഡെറാഡൂണ്‍-തനക്പൂർ വീക്ക്‌ലി എക്‌സ്‌പ്രസ് ഖത്തിമ റെയില്‍വേ സ്റ്റേഷൻ പിന്നിടുമ്ബോഴാണ് സംഭവമുണ്ടായത്. പാളത്തില്‍ 15 മീറ്റർ നീളമുള്ള ഹൈ-വോള്‍ട്ടേജ് വയർ കണ്ടതോടെ ലോക്കോ പൈലറ്റുമാർ എമർജൻസി ട്രാക്കുകള്‍ ആവശ്യപ്പെടുകയും ട്രെയിൻ നിർത്തുകയായിരുന്നു.
ഇതോടെ വൻ അപകടമാണ് ഒഴിവായത്. ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗർ ജില്ലയിലാണ് സംഭവം.15 മീറ്റർ നീളമുള്ള വയറാണ് കണ്ടെത്തിയത്.റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സിൻ്റെ (ആർപിഎഫ്) ഉന്നത ഉദ്യോഗസ്ഥരും ഉത്തരാഖണ്ഡ് പൊലീസും സംഭവസ്ഥലം സന്ദർശിച്ചു. കേസുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അജ്ഞാതനായ പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിട്ടുണ്ട്.ഇതിനു പിന്നാലെ റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തു എത്തി വയർ ട്രാക്കിൽ നിന്നും നീക്കം ചെയ്തു എന്നിട്ടാണ് യാത്ര തുടർന്നത്