മന്ത്രി കെ ബി ഗണേഷ് കുമാർ ഉദ്യോഗസ്ഥരെ അടച്ചാക്ഷേപിച്ചെന്ന ആരോപണമായി നാറ്റ്പാക് ഉദ്യോഗസ്ഥർ രംഗത്തെത്തിയിരിക്കുകയാണ്. കാർ യാത്രയിൽ ചൈൽഡ് സീറ്റ് നിർബന്ധമാക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം റദ്ദാക്കാൻ വെച്ച യോഗത്തിൽ ആയിരുന്നു മന്ത്രി ഉദ്യോഗസ്ഥരെ ആക്ഷേപിച്ചതെന്ന് ആരോപണത്തിൽ പറയുന്നു. ഹൈവേ എൻജിനീയറിങ് ഡിവിഷനിൽ സീനിയർ സയന്റിസ്റ്റ് ബാബുവാണ് മന്ത്രിക്കെതിരെ ഫേസ്ബുക്കിൽ ആരോപണമുന്നയിച്ചത്.