കൊച്ചി;കാലടി കണ്ടനാട് സ്‌കൂളിലെ അധ്യാപകനാണ് രഞ്ജിത്ത്. ഭാര്യ രശ്മി പൂത്തോട്ട സ്‌കൂള്‍ അധ്യാപികയാണ്. അധ്യാപക ദമ്ബതികളായ രഞ്ജിത്ത്, ഭാര്യ രശ്മി, മക്കളായ ആദി (9), ആദിയ (7) എന്നിവരാണ് മരിച്ചത്.സാമ്ബത്തിക പ്രശ്‌നമാണ് മരണത്തിന് കാരണമെന്നാണ് സൂചന.
നാല് പേരുടെയും മൃതശരീരം മെഡിക്കല്‍ കോളജിന് വൈദ്യ പഠനത്തിന് നല്‍കണമെന്ന കുറിപ്പ് മൃതദേഹങ്ങള്‍ക്കടുത്തുനിന്ന് കണ്ടെത്തി.
മരണത്തിലേക്ക് നയിക്കാവുന്ന രീതിയിലുളള സാമ്ബത്തിക ബാധ്യത കുടുംബത്തിനുണ്ടെന്ന് കരുതുന്നില്ലെന്നാണ് അയല്‍വാസികള്‍ പറയുന്നത്.രാവിലെ പുറത്ത് ആരെയും കാണാതിരുന്നതോടെ അയല്‍വാസികള്‍ അന്വേഷിച്ചപ്പോഴാണ് നാലുപേരെയും മരിച്ച നിലയില്‍ കണ്ടത്. സംഭവത്തില്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു