പുഷ്പന്റെ മരണവുമായി ബന്ധപ്പെട്ട് നിജേഷ് പോസ്റ്റ് ഷെയര്‍ ചെയ്തതാണ് പ്രകോപനത്തിന് കാരണമായത്. പോസ്റ്റിനെതിരെ നല്കിയ പരാതിയില്‍ നിജേഷിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്തിരുന്നു.അതിനിടെയാണ് കൊലവിളി പ്രസംഗവുമായി ഡിവൈഎഫ്ഐ രംഗത്തെത്തിയത്.
കഴിഞ്ഞ മാസം മുപ്പതിനാണ് നിജേഷിനെതിരെ പൊലീസ് കേസെടുത്തത്. 29-ന് രാത്രിയാണ് പൊതുയോഗത്തിലെ പ്രസംഗത്തിനിടെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊലവിളി പ്രസംഗം നടത്തിയത്.കോണ്‍ഗ്രസ് എടച്ചേരി മണ്ഡലം സെക്രട്ടറി നിജേഷിനെതിരെയുള്ള കൊലവിളി പ്രസംഗത്തിലാണ് കേസെടുത്തത്.നിജേഷ് നടക്കണോ ഇരിക്കണോ കിടക്കണോയെന്ന് ഇരിങ്ങണ്ണൂരിലെ ഡിവൈഎഫ്ഐ തീരുമാനിക്കും’, എന്നായിരുന്നു പ്രസംഗം.എന്നാൽ ഇതിനെ തുടർന്ന് നിജേഷിന്റെ പരാതിയില്‍ കേസെടുക്കാതെ, സിപിഐഎം നല്കിയ പരാതിയില്‍ പൊലീസ് കേസെടുത്തത് വിവാദമായിരുന്നു.