കോട്ടയം: ഒരു രേഖയുമില്ലാതെ ശബരിമലയില്‍ കയറിയാല്‍ എന്തെങ്കിലും അപകടമുണ്ടായാല്‍ വിഷമമുണ്ടാകും അതൊഴിവാക്കാനാണ് ഇത്തരമൊരു സൗകര്യം ഒരുക്കിയിരിക്കുന്നത്.വ്രതമെടുത്ത് മാലയിട്ട് ഇരുമുടി കെട്ടുമായി വരുന്ന ഒരു ഭക്തന്മാര്‍ക്കും തിരിച്ചുപോകേണ്ടിവരില്ല.ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കിയത് സുഗമമായ ദര്‍ശനത്തിനെന്ന് മന്ത്രി വി.എന്‍.വാസവന്‍. തീര്‍ഥാടകര്‍ക്ക് പൂര്‍ണമായും ദര്‍ശനം ഉറപ്പാക്കുമെന്ന് മന്ത്രി പ്രതികരിച്ചു. അതിനായാണ് വിവിധ കേന്ദ്രങ്ങളില്‍ അക്ഷയകേന്ദ്രങ്ങളൊരുക്കുന്നതെന്ന് മന്ത്രി അറിയിച്ചു. ഇവിടെ കലാപത്തിന് അവസരമില്ല. മുന്‍കാലങ്ങളിലെ പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കും.അതിനുവേണ്ടിയാണ് അക്ഷയകേന്ദ്രങ്ങള്‍ ഒരുക്കി പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നത്. ബോധപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ അതിനെ നേരിടും.