കണ്ണൂർ: കൊട്ടിയൂരില്‍ ടൂറിസ്റ്റ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. നിരവധി യാത്രക്കാർക്ക് പരുക്ക്. പരുക്കേറ്റവരെ തൊട്ടടുത്തുള്ള സെന്റ് കമില്ലസ് ആശുപത്രിയിലും കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിക്കുകയായിരുന്നു . സ്വകാര്യ ബസിലെ ഡ്രൈവറുടെ നില ഗുരുതരമാണ്.
മാനന്തവാടിയില്‍ നിന്നും തലശേരിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും കണ്ണൂരില്‍ നിന്നും ഊട്ടിയിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസും മാണ് കൂട്ടിയിടിച്ചത്. ഇറക്കവും വളവും ഉള്ള ഭാഗത്തായിരുന്നു അപകടം ഉണ്ടായത് . സ്വകാര്യ ബസ് റോഡിന് വശത്തെ മണ്‍തിട്ടയിലേക്ക് മരിക്കുകയും ടൂറിസ്റ്റ് ബസ് വീട്ടു മതിലിൽ ഇടിച്ചു മാണ് നിന്നത്.