Banner Ads

സമാധാന നൊബേല്‍ പുരസ്‌കാരം ജാപ്പനീസ് സന്നദ്ധ സംഘടനക്ക്

സ്‌റ്റോക്‌ഹോം : ജാപ്പനീസ് സന്നദ്ധ സംഘടന നിഹോണ്‍ ഹിദാന്‍ക്യോയ്‌ക്ക് സമാധാന നൊബേല്‍ പുരസ്‌കാരം. ആണവായുധ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം നൽകിയത്. ഹിരോഷിമ, നാഗസാക്കി ആണവാക്രമണത്തിലെ ഇരകളുടെ അതിജീവനത്തിനായി ആരംഭിച്ച സംഘടനയാണ് നിഹോണ്‍ ഹിദാന്‍ക്യോ. ഹിബാകുഷ എന്നും ഇത് അറിയപ്പെടുന്നു.  ഈ സംഘടന രൂപീകരിക്കപ്പെട്ടത് 1956ലാണ്.

ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുക, ഇനിയൊരിക്കലും ആണവായുധങ്ങള്‍ ഉപയോഗിക്കരുതെന്നുള്ള ആഹ്വാനംതുടങ്ങിയ ലക്ഷ്യത്തോടെയാണ് സംഘടന പ്രവര്‍ർത്തിക്കുന്നത്.
സമാധാന നൊബേലിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നത് 286ഓളം പേരുകളാണ്. ഇതില്‍ വ്യക്തികളും സംഘടനകളും ഉള്‍പ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *