തിരുവനന്തപുരം : തലസ്ഥാനത്ത് വിദേശത്ത് നിന്ന് വന്ന 75കാരന് മുരിന്‍ ടൈഫസ് രോഗബാധ സ്ഥിരീകരിച്ചു. രോഗി ഈഞ്ചക്കല്‍ എസ്പി മെഡി ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോൾ. സിഎംസി വെല്ലൂരില്‍ പരിശോധന നടത്തിയതിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
ചെള്ള് പനിക്ക് സമാന്തരമായ ബാക്ടീരിയല്‍ രോഗമാണിത്. മുരിന്‍ ടൈഫസ് അപൂര്‍വമായി മാത്രം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രോഗമാണ്. പ്രത്യേകതരം ചെള്ളിലൂടെയാണ് ഈ രോഗാണു പകരുന്നത്. എന്നാൽ മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ല. തലവേദന, പനി, പേശി വേദന, സന്ധി വേദന, ഓക്കാനം, ഛർദ്ദി എന്നിവയാണ് ടൈഫസിന്റെ ലക്ഷണങ്ങൾ.