Banner Ads

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് 400 രൂപ കുറഞ്ഞു

കൊച്ചി : സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 400 രൂപ കുറഞ്ഞ് 93760 രൂപയായി. കഴിഞ്ഞ ദിവസം പവന് 1280 രൂപ വർദ്ധിച്ച് 94160 രൂപയിലെത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

യുഎസ് ഡോളർ സൂചികയും യുഎസ് ട്രഷറി ബോണ്ട് യീൽഡും കരുത്താർജ്ജിച്ചതാണ് സ്വർണവില താഴാൻ പ്രധാന കാരണമായത്. ഡോളർ ശക്തമാകുമ്പോൾ മറ്റ് കറൻസികൾ ഉപയോഗിക്കുന്നവർക്ക് സ്വർണം വാങ്ങുന്നതിന് കൂടുതൽ ചെലവ് വരുന്നതിനാൽ അന്താരാഷ്ട്ര തലത്തിൽ ഡിമാൻഡ് കുറയാൻ ഇടയാക്കി.

ഇതിന് പുറമെ ആഗോള വിപണിയിൽ ടെക്നോളജി, എഐ ഓഹരികളിലുണ്ടായ തകർച്ചയും വിപണിയെ ബാധിച്ചു. ഓഹരി വിപണിയിലെ നഷ്ടം നികത്താൻ നിക്ഷേപകർ നടത്തിയ നിർബന്ധിത വിൽപ്പനയും നേരത്തെയുണ്ടായ ഉയർന്ന വിലയിൽ ലാഭമെടുക്കാനുള്ള പ്രവണതയും സ്വർണവിപണിയിൽ സമ്മർദ്ദമുണ്ടാക്കിയതാണ് വില കുറയാൻ കാരണമായത്.