ഡ്രൈവിങ് ലൈസൻസ് എടുക്കാൻ കാത്തിരിക്കുന്നവർക്ക് ഇനി പുതിയ കടമ്പ! ഡിസംബർ ഒന്ന് മുതൽ കേരളത്തിൽ ഡ്രൈവിങ് ലൈസൻസ് പരീക്ഷാരീതിയിൽ മാറ്റം വരുന്നു. ലേണേഴ്സ് പരീക്ഷയ്ക്കും ഗ്രൗണ്ട്, റോഡ് ടെസ്റ്റുകൾക്കും പുറമെ ഇനി ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് കൂടി നിർബന്ധമാകും.