
ആലുവ : ആലുവ കമ്പനിപ്പടിയിൽ ടാങ്കർ ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ഷേക്ക് അഹമ്മദ് അലി ജലാലുദീൻ (61) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെ കമ്പനിപ്പടി മെട്രോ പില്ലർ 111ന് സമീപത്തായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ ടാങ്കർ ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.