Banner Ads

മുൻ മുഖ്യമന്ത്രി ഇ എം എസിന്റെ മകൾ ഇ എം രാധ അന്തരിച്ചു

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മകൾ ഇ എം രാധ (70) അന്തരിച്ചു. എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയും വയോജന കമ്മീഷൻ അംഗവുമായിരുന്നു. അർബുദരോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

2017 മുതൽ അഞ്ച് വർഷം വനിതാ കമ്മീഷൻ അംഗമായി പ്രവർത്തിച്ചു. 2025 മുതൽ വയോജന കമ്മീഷൻ അംഗമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ദേശാഭിമാനി മുൻ അഡ്മിനിസ്ട്രേഷൻ മാനേജരായിരുന്നു. ഇഎംഎസ്: മകളുടെ ഓർമ്മകൾ എന്ന പുസ്തകത്തിന്റെ രചയിതാവാണ്.

കേരള രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്തിയ ഇഎംഎസിനെക്കുറിച്ചുള്ള ഓർമ്മകളും അനുഭവങ്ങളും ഒരു മകളുടെ കാഴ്ചപ്പാടിലൂടെ പങ്കുവയ്ക്കുന്നതാണ് ഈ കൃതി. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് സി കെ ഗുപ്തനാണ് ഭർത്താവ്. മകൻ: സിദ്ധാർത്ഥ് ഗുപ്തൻ.