
കോട്ടയം : ഏറ്റുമാനൂരിൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി ഡോക്ടർ പൊലീസ് പിടിയിലായി. ‘ഡയൽ ഡോക്ടർ ഹോം ക്ലിനിക്കിലെ’ ഡോക്ടറായ അരുൺ മുരളീധരനെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിവരുന്ന ലഹരിവിരുദ്ധ നടപടിയായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി ക്ലിനിക്കിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. പ്രതിയുടെ കൈവശത്തുനിന്ന് 0.8 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
നിലവിൽ ഏറ്റുമാനൂർ പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഡോക്ടർക്ക് ലഹരിമരുന്ന് ലഭിച്ച ഉറവിടം ഉൾപ്പെടെയുള്ള കാര്യങ്ങൾ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.