Banner Ads

ഭക്തരോട് ക്ഷോഭിക്കരുത്; ദേവസ്വം ജീവനക്കാർക്ക് ഹൈക്കോടതിയുടെ കർശന നിർദേശം

കൊച്ചി : ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തരോട് ജീവനക്കാർ മാന്യതയോടെ പെരുമാറണമെന്ന് ഹൈക്കോടതി. ദേവസ്വം ജീവനക്കാർക്കെതിരെ ഭക്തർ അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ സ്വമേധയാ ഉള്ള ഇടപെടൽ. ഭക്തരോട് ക്ഷോഭിക്കരുതെന്നും പെരുമാറ്റം അതിരുവിടരുതെന്നും കോടതി നിർദേശിച്ചു. ക്യൂ സുഗമമായി കൊണ്ടുപോകണമെന്നും ഭക്തരും ജീവനക്കാരും മര്യാദ പുലർത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി.