പാലക്കാട്: സേലം ഡിവിഷനിലെ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വിവിധ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. നവംബർ 26-ന് കണ്ണൂർ-കോയമ്പത്തൂർ, കോയമ്പത്തൂർ-കണ്ണൂർ എക്സ്പ്രസ് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. കൂടാതെ, ചില സ്പെഷ്യൽ ട്രെയിനുകൾ പൂർണ്ണമായും റദ്ദാക്കുകയും മറ്റു ചില ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ കണ്ണൂർ-കോയമ്പത്തൂർ എക്സ്പ്രസ് (16607): പാലക്കാട് ജംഗ്ഷനും കോയമ്പത്തൂരിനും ഇടയിലുള്ള സർവീസ് റദ്ദാക്കി. അന്നേദിവസം ട്രെയിൻ പാലക്കാട് ജംഗ്ഷനിൽ യാത്ര അവസാനിപ്പിക്കും.കോയമ്പത്തൂർ-കണ്ണൂർ എക്സ്പ്രസ് (16608): കോയമ്പത്തൂരിനും പാലക്കാട് ജംഗ്ഷനും ഇടയിലുള്ള സർവീസ് റദ്ദാക്കി. ട്രെയിൻ വൈകിട്ട് 3.10-ന് പാലക്കാട് ജംഗ്ഷനിൽ നിന്നായിരിക്കും യാത്ര ആരംഭിക്കുക.പൂർണ്ണമായും റദ്ദാക്കിയ സ്പെഷ്യൽ ട്രെയിനുകൾ,ചർലപ്പള്ളി-കൊല്ലം ജംഗ്ഷൻ സ്പെഷ്യൽ എക്സ്പ്രസ് (07195): നവംബർ 22-ന് സർവീസ് ഉണ്ടായിരിക്കില്ല.
കൊല്ലം-ചർലപ്പള്ളി സ്പെഷ്യൽ എക്സ്പ്രസ് (07196): നവംബർ 24-ന് പൂർണ്ണമായും റദ്ദാക്കി.യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ചെന്നൈ എഗ്മോർ-മംഗളൂരു സെൻട്രൽ-ചെന്നൈ എഗ്മോർ എക്സ്പ്രസ് ട്രെയിനുകളിൽ (16159/16160) ഒരു സ്ലീപ്പർ ക്ലാസ് കോച്ച് അധികമായി അനുവദിച്ചു.ചെന്നൈ എഗ്മോർ-മംഗളൂരു എക്സ്പ്രസിൽ (16159) നവംബർ 20 മുതലും,മംഗളൂരു-ചെന്നൈ എഗ്മോർ എക്സ്പ്രസിൽ (16160) നവംബർ 22 മുതലും അധിക കോച്ച് സൗകര്യം ലഭ്യമാകുമെന്ന് റെയിൽവേ വ്യക്തമാക്കി.