Banner Ads

പേരൂർക്കട മാതൃക ജില്ലാ ആശുപത്രിയിൽ ഗുരുതര അനാസ്ഥ; വാർഡിൽ ചത്ത എലിയും പൂച്ചകളും കിടക്കുന്ന ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: പേരൂർക്കട മാതൃക ജില്ലാ ആശുപത്രിയിൽ രോഗികളുടെ ആരോഗ്യത്തിന് ഭീഷണിയാകും വിധം ഗുരുതരമായ അനാസ്ഥ. സ്ത്രീകളുടെ ശസ്ത്രക്രിയ വാർഡിനോട് ചേർന്നുളള കെട്ടിടത്തിലാണ് വാർഡുകളിലെ ബെഡുകളിൽ ചത്ത എലിയും പൂച്ചകളും കിടക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.

 സ്ത്രീകളുടെ ശസ്ത്രക്രിയ വാർഡിലെ രോഗികൾക്ക് കൂട്ടിരിപ്പുകാരായി എത്തുന്നവരാണ് നിലവിൽ ഈ വാർഡ് ഉപയോഗിക്കുന്നത്. അണുബാധ സാധ്യതയുള്ളതിനാൽ സന്ദർശകർ കർശനമായി പാലിക്കണമെന്നും നിയന്ത്രണങ്ങളുണ്ടെന്നും വ്യക്തമാക്കുന്ന ബോർഡുകൾ വാർഡിന് മുന്നിൽ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇതിന് തൊട്ടടുത്തുള്ള വാർഡിൽ തന്നെയാണ് ചത്ത എലികളും പൂച്ചകളും ബെഡുകളിൽ കിടക്കുന്നത്.

ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലാണ് ഇത്തരത്തിലുള്ള മാതൃകാ ജില്ലാ ആശുപത്രി പ്രവർത്തിക്കുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുള്ള ഈ കടുത്ത അശ്രദ്ധയ്ക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.