Banner Ads

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്; പവന് 1600 രൂപ കുറഞ്ഞു

കൊച്ചി : സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 1600 രൂപ കുറഞ്ഞ് 1,02,520 രൂപയായി. ഗ്രാമിന് 200 രൂപയുടെ കുറവാണ് ഉണ്ടായത്. ഇന്നലെ 13015 രൂപയായിരുന്ന ഒരു ഗ്രാം സ്വർണ്ണത്തിന് ഇന്ന് 12,815 രൂപയാണ് വില. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 1,04,120 രൂപയായിരുന്നു.

കഴിഞ്ഞ കുറച്ചു നാളുകളായി സംസ്ഥാനത്തെ സ്വർണ്ണവിപണിയിൽ വലിയ തോതിലുള്ള ചാഞ്ചാട്ടമാണ് പ്രകടമാകുന്നത്. കുത്തനെയുള്ള കയറ്റവും അതിന് പിന്നാലെയുള്ള ഇറക്കങ്ങളുമാണ് വിപണിയിൽ ദൃശ്യമാകുന്നത്. വർഷാരംഭത്തിൽ തന്നെ ഒരു ലക്ഷം രൂപ കടന്ന സ്വർണ്ണവില വർഷം അവസാനിക്കാറായിട്ടും ഒരു ലക്ഷത്തിന് മുകളിൽ തന്നെയാണ് തുടരുന്നത്.

അടുത്തിടെ രാജ്യത്തുണ്ടായ ആഭ്യന്തര പ്രശ്നങ്ങൾ ഇന്ത്യയിലെ സ്വർണ്ണവിലയെ സാരമായി സ്വാധീനിച്ചിട്ടുണ്ട്. വിലയിൽ നേരിയ കുറവുണ്ടായെങ്കിലും ഒരു ലക്ഷത്തിന് മുകളിൽ വില തുടരുന്നത് സാധാരണക്കാരായ ഉപഭോക്താക്കളെയും വിവാഹ വിപണിയെയും ആശങ്കയിലാഴ്ത്തുന്നുണ്ട്.