Banner Ads

കൊല്ലം ഇരവിപുരത്ത് വീട്ടിൽ അതിക്രമിച്ചു കയറി നാലംഗ സംഘത്തിന്റെ ആക്രമണം; മൂന്ന് സ്ത്രീകൾക്ക് പരിക്ക്

കൊല്ലം : ഇരവിപുരത്ത് വീട്ടിൽ അതിക്രമിച്ചു കയറിയ നാലംഗ സംഘം സ്ത്രീകളെയടക്കം മർദ്ദിച്ചു. ഇരവിപുരം സ്വദേശി നിഷാദിന്റെ കുടുംബത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ചീട്ടുകളിയെച്ചൊല്ലിയുണ്ടായ തർക്കമാണ് വീട്ടിൽ കയറിയുള്ള അക്രമത്തിൽ കലാശിച്ചത്. ഓട്ടോറിക്ഷയിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്.

അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ കുടുംബത്തിലെ മൂന്ന് സ്ത്രീകൾക്കും പരിക്കേറ്റു. കുട്ടികൾ നോക്കിനിൽക്കെയായിരുന്നു സംഘത്തിന്റെ അതിക്രമം. പരിക്കേറ്റവരെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. സംഭവത്തിൽ പ്രതികൾക്കെതിരെ കുടുംബം ഇരവിപുരം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.