തിരുവനന്തപുരം: ബുധനാഴ്ച രാവിലെ നിയമസഭ മന്ദിരത്തിനു മുന്നില്‍വെച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിക്കെതിരെ അൻവറിന്‍റെ പരാമർശം മാധ്യമങ്ങളോട് സംസാരിക്കുമ്ബോള്‍ നാക്കുപിഴ സംഭവിച്ചു.മുഖ്യമന്ത്രിയുടെ മുകളിലുള്ള ആരായാലും മറുപടി പറയുമെന്നാണ് ഉദ്ദേശിച്ചതെന്നും അന്‍വര്‍ വ്യക്തമാക്കി.നാക്കുപിഴയെന്നും അപ്പന്‍റെ അപ്പനായാലും മറുപടിയെന്ന് പറഞ്ഞതിന് മാപ്പ് പറയുന്നുവെന്നും അന്‍വര്‍ ഫേസ്ബുക്ക് വിഡിയോ സന്ദേശത്തില്‍ പറഞ്ഞു.
ഒരിക്കലും അപ്പന്‍റെ അപ്പൻ എന്ന രീതിയില്‍ അല്ല ഉദ്ദേശിച്ചത്. എന്നെ കള്ളനാക്കി മുഖ്യമന്ത്രി നടത്തിയ പരാമർശത്തില്‍ മുഖ്യമന്ത്രിക്കു എത്ര മുകളിലുള്ള ആളായാലും പ്രതികരിക്കുമെന്നാണ് ഉദ്ദേശിചിരുന്നോള്ളൂ എന്നും പറഞ്ഞു . വാക്കുകള്‍ അങ്ങനെ ആയിപോയതില്‍ അങ്ങേയറ്റത്തെ ഖേദമുണ്ട്. മുഖ്യമന്ത്രിയോടും കുടുംബത്തോടും എല്ലാവരോടും താൻ മാപ്പു പറയുന്നു, ഖേദം പ്രകടിപ്പിക്കുന്നു, ആത്മാർഥമായ ക്ഷമ ചോദിക്കുകയാണ്’ -അൻവർ വിഡിയോയില്‍ പറഞ്ഞു.