കീവ്:റഷ്യയുടെ സൈനിക,സാമ്ബത്തിക ശക്തി ദുർബലപ്പെടുത്തുക എന്ന ലക്ഷ്യമിട്ടായിരുന്നു ആക്രമണം.രണ്ട് ഡസനോളം ഡ്രോണുകള്‍ കഴിഞ്ഞ ദിവസം വെടിവച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചുറഷ്യയുടെ അധീനതയിലുള്ള ക്രൈമിയ പെനിൻസുലയുടെ തെക്കൻ തീരത്തുള്ള ഫിയോഡോസിയയിലെ ഇന്ധന സംഭരണിയാണ് തകർത്തതെന്ന് യുക്രെയ്ൻ ജനറല്‍ സ്റ്റാഫ് അറിയിച്ചു.
ഡ്രോണ്‍ മാലിന്യം പതിച്ച് കീവിലെ മൂന്ന് ജില്ലകളില്‍ കെട്ടിടങ്ങള്‍ക്ക് തീപിടിച്ചു. മൂന്ന് മിസൈലുകളുടെ മാലിന്യം നഴ്സറി വിദ്യാലയത്തില്‍ വീണതായും മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ പറഞ്ഞു.അതേസമയം, കീവ് ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം ആറ് മിസൈലുകളും 74 ഷാഹിദ് ഡ്രോണുകളും റഷ്യ വിക്ഷേപിച്ചതായി യുക്രെയ്ൻ വ്യോമസേന അറിയിച്ചു.