Banner Ads

തിരുവോണം ബമ്പർ ഒന്നാം സമ്മാനം വയനാട് ജില്ലയിൽ വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം:തിരുവോണം ബമ്ബറിന്റെ ആദ്യഘട്ടത്തിലെ കുതിപ്പ് കണ്ട് വില്പന റെക്കോഡാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അത് തെറ്റി. റെക്കോഡ് ആയില്ലെന്നു മാത്രമല്ല, കഴിഞ്ഞ വർഷം വിറ്റതിലേക്ക് പോലുമെത്തിയില്ല. 80 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ 71,28,218 ടിക്കറ്റുകളാണ് വിറ്റത്.
കേരള സംസ്ഥാന ഭാഗ്യക്കുറി തിരുവോണം ബമ്ബർ നറുക്കെടുപ്പ് ആരംഭിച്ചു. 25 കോടിയുടെ ഒന്നാം സമ്മാനം TG434222 നമ്ബർ ടിക്കറ്റ് നേടി.വയനാട് ജില്ലയില്‍ നിന്നുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം.രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്കാണ്. വിജയ നമ്ബരുകള്‍ ചുവടെ TJ123040,TJ201260,TJ 201260

അച്ചടിച്ചുവെച്ചതില്‍ എട്ടരലക്ഷത്തിലധികം ടിക്കറ്റുകള്‍ ബാക്കിയായതിനാല്‍ നറുക്കെടുപ്പ് നടക്കുന്ന ബുധനാഴ്ച രാവിലെയും ടിക്കറ്റുകള്‍ ലഭ്യമായിരുന്നു. കഴിഞ്ഞ വർഷം 75,76,096 ടിക്കറ്റുകള്‍ വിറ്റിരുന്നു.ഒന്നാം സമ്മാനം 25 കോടി രൂപ, രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്ക്, മൂന്നാം സമ്മാനം 50 ലക്ഷം രൂപ, നാലാം സമ്മാനം 5 ലക്ഷം രൂപ, അഞ്ചാം സമ്മാനം 2 ലക്ഷം രൂപ, 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബമ്ബർ ജനങ്ങള്‍ക്ക് മുമ്ബിലെത്തിയത്.25 കോടി രൂപ ഒന്നാം സമ്മാനമായി തിരുവോണം ബമ്ബർ ആദ്യമിറങ്ങിയത് 2022-ലാണ്. ആ വർഷം 67.50 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. പിറ്റേവർഷം എട്ടുലക്ഷം അധികം വിറ്റു. ഇത്തവണ 10 ലക്ഷം അധിക വില്പനയാണ് പ്രതീക്ഷിച്ചത്. ആദ്യഘട്ടത്തിലെ കുതിപ്പ് ഈ പ്രതീക്ഷ ശരിവയ്ക്കുന്നതായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *