
പാലക്കാട് : അട്ടപ്പാടിയിൽ വീണ്ടും നവജാതശിശുമരണം. അട്ടപ്പാടി ധോണിഗുണ്ട് സ്വദേശികളായ രാജി-സുനീഷ് ദമ്പതിമാരുടെ നവജാതശിശുവാണ് മരിച്ചത്. ജനനസമയത്തുണ്ടായ ഹൃദയസംബന്ധമായ തകരാറുകളാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു രാജിയുടെ പ്രസവം. പുലർച്ചെ 3.30ഓടെ പ്രസവിച്ചുവെങ്കിലും കുഞ്ഞിന് കുറഞ്ഞ ശരീരഭാരമായിരുന്നു ഉണ്ടായിരുന്നത്. ജനിച്ച ഉടൻ തന്നെ കുഞ്ഞിന്റെ ഹൃദയമിടിപ്പ് നിലച്ചുപോവുകയും തുടർന്ന് പുലർച്ചെ 4.15ഓടെ ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയുമായിരുന്നു.