Banner Ads

കളമശ്ശേരിയിൽ സിഗ്നൽ നവീകരണം: ഇന്ന് സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; വന്ദേഭാരത് ഉൾപ്പെടെ വൈകും

കൊച്ചി : കളമശ്ശേരിയിൽ സിഗ്നൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇന്ന് സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ മാറ്റവും സമയക്രമത്തിൽ വൈകലും ഉണ്ടാകുമെന്ന് റെയിൽവേ. പരശുറാം എക്സ്പ്രസ്സും നേത്രാവതിയും ഉൾപ്പെടെ എട്ടോളം ട്രെയിനുകളെയാണ് ഇത് ബാധിക്കുക.

മംഗളൂരു – കന്യാകുമാരി പരശുറാം എക്സ്പ്രസ് 1 മണിക്കൂർ 15 മിനിറ്റും തിരുവനന്തപുരം – നേത്രാവതി എക്സ്പ്രസ് 1 മണിക്കൂർ 20 മിനിറ്റും വൈകും. ഷാലിമാർ – തിരുവനന്തപുരം എക്സ്പ്രസ് 50 മിനിറ്റ് വൈകും. എറണാകുളം – ബെംഗളൂരു വന്ദേഭാരത് തൃശ്ശൂരിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുക. ബെംഗളൂരു – എറണാകുളം വന്ദേഭാരത് തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കും.