Banner Ads

കോണ്‍ഗ്രസിനെതിരെ രൂക്ഷ ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ഹരിയാന : കോണ്‍ഗ്രസിനെതിരെ രൂക്ഷ ആരോപണനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ്, അധികാരം ഒഴിവാക്കാനാവാത്ത അവകാശമായി കാണുന്നുവെന്ന് മോദി പറഞ്ഞു. കോണ്‍ഗ്രസിന് ഒരിടത്തും രണ്ടാമതൊരു അവസരമില്ല.  ഇന്ത്യയിലെ പല സ്ഥലത്തും ജനങ്ങള്‍ കോണ്‍ഗ്രസിന് നോ എന്‍ട്രി ബോര്‍ഡ് വെച്ചിരിക്കുകയാണ്.  പിന്നാക്കക്കാരെ കോണ്‍ഗ്രസ് പ്രധാനമന്ത്രിയാക്കില്ലെന്നും മോദി പറഞ്ഞു.  ഹരിയാനയുടെ വിജയത്തില്‍ പ്രധാനമന്ത്രി സന്തോഷം അറിയിച്ചു.

കോണ്‍ഗ്രസ് പാർട്ടി ജാതി വിഭജനം നിലനിർത്തുകയും കർഷകരെ കബളിപ്പിക്കുകയും ദോഷകരമായ രാഷ്ട്രീയ തന്ത്രങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു.  സാമ്പത്തിക വികസനത്തിലും സാംസ്കാരിക സംരക്ഷണത്തിലുമാണ് ബി.ജെ.പി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മോദി പറഞ്ഞു. സഖ്യകക്ഷികളുടെ കനിവിലാണ് കോണ്‍ഗ്രസ് നിലനില്‍ക്കുന്നത് തന്നെ.  വിജയിക്കാനായിട്ട് അവര്‍ക്ക് സഖ്യകക്ഷികളുടെ സഹായം വേണം.  കോണ്‍ഗ്രസിന്റെ കൂട്ട് അര്‍ബന്‍ നക്സലുകളാണെന്നും മോദി പറഞ്ഞു.

ഹരിയാനയിൽ ബി.ജെ.പി മൂന്നാം തവണയും നേടിയ ചരിത്രവിജയത്തിന് കാരണം സത്യവും വികസനവുമാണെന്ന് നരേന്ദ്ര മോദി പറഞ്ഞു.  സദ്ഭരണത്തിന്റെയും വികസന സംരംഭങ്ങളുടെയും വിജയമായി പാർട്ടിയുടെ വിജയത്തെ സൂചിപ്പിക്കുന്ന അദ്ദേഹം ഗീതയുടെ മണ്ണിൽ സത്യം വിജയിച്ചു എന്ന് ഊന്നിപ്പറഞ്ഞു. എല്ലാ ജാതി വിഭാഗത്തില്‍ ഉൾപ്പെട്ടവരും ബിജെപിക്കാണ് വോട്ട് ചെയ്തത്.

ഭരണമാറ്റമെന്ന ചരിത്രം മാറി.  ഹരിയാനയിലെ ജനത ഇതിഹാസമാണ് രചിച്ചത്.  ടീം നദ്ദക്കാണ് ജയത്തിന്റെ ക്രഡിറ്റ് നല്‍കുന്നതെന്നും മോദി പറഞ്ഞു.  നാഷണല്‍ കോണ്‍ഫറന്‍സിനെ ജമ്മു കശ്മീരിലെ വിജയത്തില്‍ മോദി അഭിനന്ദിച്ചു.  ജമ്മുവില്‍ ഏറ്റവും അധികം വോട്ട് വിഹിതം നേടിയത് ബിജെപിയാണെന്നും മോദി അവകാശപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *